നിങ്ങൾ ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ? നടന്നു കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ ബിസിനസ് വിപുലീകരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ വീഡിയോസ് തീർച്ചയായും നിങ്ങളെ സഹായിക്കും. ആമസോൺ സെല്ലെർ അക്കൗണ്ട് തുടങ്ങുന്നത് മുതൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനും അത് ഉപഭോക്താക്കളുടെ കയ്യിൽ എത്തി ചേരുന്നത് വരെയുള്ള കാര്യങ്ങൾ മനസ്സിലാക്കുവാനും ഈ കോഴ്സിന് കഴിഞ്ഞിട്ടുണ്ടു എന്ന് ഞാൻ വിശ്വസിക്കുന്നു. അതുപോലെ തന്നെ ആമസോണിൽ വരുന്ന പുതിയ മാറ്റങ്ങൾ അതതു സമയങ്ങളിൽ ഈ കോഴ്‌സിൽ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ്.
സപ്പോർട്ട് പ്രോഗ്രാം - കോഴ്‌സിനോട് അനുബന്ധിച്ചുണ്ടാകുന്ന സംശയങ്ങൾ - ഇമെയിൽ അഥവാ വാട്സ്ആപ് മുഘേനെ സംശയനിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കും.
ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾ:
1. ആമസോൺ അക്കൗണ്ട് രെജിസ്ട്രേഷൻ
2. ഷിപ്പിംഗ് രീതികൾ
3. വിവിധ ആമസോൺ ഫീസുകൾ
4. പ്രോഡക്റ്റ് എങ്ങനെ ലിസ്റ്റ് ചെയ്യാം
5. ആമസോൺ ഓർഡറുകൾ എങ്ങനെ കൈകാര്യം ചെയ്യാം.
6. പ്രോഡക്റ്റ് റിട്ടേൺ എങ്ങനെ ഒഴിവാക്കാം, അത് എങ്ങനെ കൈകാര്യം ചെയ്യാം.
7. ആമസോൺ സെല്ലെർ സെൻട്രൽ ഡാഷ്‌ബോർഡ്
8. അക്കൗണ്ട് സസ്പെൻഷൻ എങ്ങനെ ഒഴിക്കാം
9. ആമസോൺ റിപോർട്ടുകൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം
10. ഒരു ഓൺലൈൻ സെല്ലെർ മനസ്സിലാക്കേണ്ട GST വിവരങ്ങൾ.
11. ഒരു ഓൺലൈൻ സെല്ലെർ ഫയൽ ചെയ്യേണ്ട GST വിവരങ്ങൾ.
ഈ കോഴ്സ് ആർക്കൊക്കെ ഉപകാരപ്പെടും?
ഒരു ആമസോൺ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുകയും എന്നാൽ അത് എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്ന് ചിന്തിക്കുന്നവർക്കും-
ആമസോണിൽ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനും കാറ്റഗറി അപ്പ്രൂവൽ തുടങ്ങിയവ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നേരിടുന്നവർക്കും -
ആമസോൺ വഴി ബിസിനസ് തുടങ്ങിയിട്ടും പ്രതീക്ഷിച്ച ലാഭം കൈ വരിക്കാൻ സാധിക്കാതെ ഇരിക്കുന്നവർക്കും ഈ കോഴ്സ് ഉപകാരപ്രദമായിരിക്കും.
എന്തിനു ഈ കോഴ്സ് തിരഞ്ഞെടുക്കണം?
ഇനി വരാൻ പോകുന്ന ഓൺലൈൻ ബിസിനസ്സിന്റെ ഭാഗമാകാൻ നമ്മൾ ഇപ്പോഴേ തയ്യാറാകേണ്ടതുണ്ട് . പരമ്പരാഗത ബിസിനസ് മാർക്കറ്റിങ് രീതികളെ കവച്ചു വെയ്ക്കുന്ന നൂതന മാർക്കറ്റിംഗ് രീതികളായ സോഷ്യൽ മീഡിയ, ഗൂഗിൾ, ഇ-കോമേഴ്‌സ്, ആമസോൺ തുടങ്ങിയ ഡിജിറ്റൽ മാർക്കെറ്റിംഗിന്റെ കാലമാണ് മുന്നിലുള്ളത്. പരമ്പരാഗത ബിസിനസിനോട് ഒപ്പം തന്നെ നമ്മുടെ ഓരോ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം ഓൺലൈൻ മേഖലയിലേക്കും കൊണ്ട് വരാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്. ആമസോൺ പോലെയുള്ള ഓൺലൈൻ മാർക്കറ്റ് വഴി നിങ്ങളുടെ ഉല്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കാൻ സാധിക്കും. അത് മൂലം അനന്തമായ ബിസിനസ് സാദ്ധ്യതകളുടെ ഒരു ലോകം ആണ് നിങ്ങളുടെ മുന്നിൽ തുറന്നു കിട്ടുന്നത്. ആമസോൺ തുടങ്ങിയ ഓൺലൈൻ മാർക്കെറ്റുകളെ കൂടുതൽ പരിചയപ്പെടാനും അത് വഴി നിങ്ങളുടെ ഉൽപ്പന്നങ്ങളെ ഓൺലൈൻ രംഗത്തേക്ക് കൈ പിടിച്ചു ഉയർത്താനും ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കും.