ആർക്കും സ്വന്തമായി NFT ഉണ്ടാക്കാം, വിൽക്കാം, വാങ്ങാം

NFTകളെ കുറിച്ച് ആർക്കും A to Z പഠിക്കാനുള്ള കോഴ്സ്

Ratings 3.99 / 5.00
ആർക്കും സ്വന്തമായി NFT ഉണ്ടാക്കാം, വിൽക്കാം, വാങ്ങാം

What You Will Learn!

  • NFTകളെ കുറിച്ച് A to Z പഠിക്കാനുള്ള കോഴ്സ്
  • NFT എങ്ങനെയാണ് നിർമിക്കുക എന്നതിൽ തുടങ്ങി വില്പന കാര്യങ്ങൾ പഠിക്കാം
  • നല്ല NFT തിരഞ്ഞെടുക്കുന്നതെങ്ങിനെ, നിക്ഷേപ അവസരം എന്ത് ?
  • ബ്ലോക്ക് ചെയിൻ ഒന്നും അറിയേണ്ടതില്ല, NFT സിംപിളാണ്

Description

ടെക്നിക്കൽ ബാക്ഗ്രൗണ്ട് ഇല്ലാത്ത ആർക്കും NFTകളെ കുറിച്ചറിയാനും നിർമിക്കാനും വാങ്ങാനും വിൽക്കാനുമെല്ലാം പഠിപ്പിക്കുന്ന കോഴ്സ് ആണിത്

ഏത് തരത്തിലുള്ള ആർട്ടും അതിന്റെ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കാനും വാങ്ങാനും വിൽക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും ഉടമസ്ഥാവകാശം എതിർപ്പുകളില്ലാത്ത വിധം രേഖപ്പെടുത്തി വെക്കാനുമെല്ലാമായി രൂപം കൊണ്ട സാങ്കേതികവിദ്യയാണ് NFT. ഡിജിറ്റൽ അസ്സറ്റുകളാണ് ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. എല്ലാം ഡിജിറ്റൽവത്കരണത്തിനു വിധേയമാകുന്ന കാലത്ത് ഈ സാങ്കേതികവിദ്യ വളരെയധികം പ്രാധാന്യമർഹിക്കുന്നു. മെറ്റാവേഴ്സ് പോലുള്ള ആശയങ്ങൾ വ്യാപകമാവുന്നതോടെ NFT വിപണി കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് ഓൺലൈനായി NFTകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം, കൂടാതെ ക്രിപ്‌റ്റോകളുടെ അതേ അടിസ്ഥാന സംവിധാനങ്ങളാണ് NFTകളും ഉപയോഗിക്കുന്നത്, അതായത് ബ്ലോക്ക് ചെയിൻ തന്നെ. ഒരു തരത്തിലുള്ള ക്രിപ്റ്റോ ടോക്കൺ തന്നെയാണ് ഇതും.


അവ 2014 മുതൽ നിലവിലുണ്ടെങ്കിലും, ഡിജിറ്റൽ ആർട്ട്‌വർക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കൂടുതൽ പ്രചാരമുള്ള മാർഗമായി അവ മാറിക്കൊണ്ടിരിക്കുന്നതിനാൽ NFT-കൾ ഇപ്പോൾ പ്രസിദ്ധി നേടുന്നു.


ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്വന്തമായി NFTകൾ എങ്ങനെ ഉണ്ടാക്കാമെന്നും വിവിധ ഓൺലൈൻ വിപണികളിലൂടെ എങ്ങനെ വിൽക്കാമെന്നും പഠിക്കാനാവും,


NFTകൾ ഒരു നിക്ഷേപാവസരമായി കണ്ടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെയാണ് നല്ല NFTകൾ തിരഞ്ഞെടുക്കേണ്ടതെന്നും, ഏതെല്ലാം കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതെന്നും കോഴ്സിൽ വിശദമായി പറയുന്നുണ്ട്.


വിവിധ തരത്തിലുള്ള NFTകൾ ഉണ്ട്, എല്ലാ പ്രധാനപ്പെട്ട NFT ക്യാറ്റഗറികളെയും ഈ കോഴ്സിൽ പരിചയപ്പെടുത്തുന്നു.


മെറ്റാവേഴ്‌സുകൾ യാഥാർഥ്യമാവുന്നതോടെ NFTകളുടെ വിപണി പതിന്മടങ്ങ് വലുതാവുമെന്നാണ് ഗണിക്കപ്പെടുന്നത്. മെറ്റാവേഴ്‌സിനകത്തെ സാധ്യതകളും കോഴ്സിൽ വിശദമാക്കുന്നുണ്ട്.


NFTയെ കുറിച്ചും അതിനെ പിന്താങ്ങുന്ന സാങ്കേതികവിദ്യയെ കുറിച്ചും അറിയാൻ താല്പര്യമുള്ള ആർക്കും ഉപകാരപ്രദമാവുന്ന തരത്തിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്


ഈ കോഴ്സ് തുടക്കക്കാർക്ക് പഠിക്കാൻ സാധിക്കും, ഈ മേഖലയിൽ മുൻപരിചയം വേണമെന്നില്ല, ടെക്‌നിക്കൽ അറിവും ആവശ്യമില്ല


താഴെ പറയുന്ന കാര്യങ്ങളാണ് കോഴ്സിൽ ഉൾക്കൊള്ളുന്നത്

- NFT - ഡിജിറ്റൽ ആർട്ടിന്റെ കാലം - എന്ത് കൊണ്ട് ഈ മേഖല നാം നിർബന്ധമായും അറിഞ്ഞിരിക്കണം


- എന്താണ് NFT - ഇത് നിർമിക്കാൻ പ്രോഗ്രാമിങ് അറിയേണ്ടതുണ്ടോ?


- ചിത്രങ്ങൾ മാത്രമല്ല NFT - Types of NFTs


- NFT ഉണ്ടാക്കുന്നതിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങൾ - ESSENTIALS


- NFTകൾക്ക് മൂല്യം നൽകുന്ന ബാഹ്യ കാരണങ്ങൾ - EXTRINSIC VALUE


- NFTകൾക്ക് മൂല്യം ഉണ്ടാവുന്നത് എങ്ങനെയാണ്? WHY NFTs HAVE VALUE?


- NFT വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതെങ്ങിനെ ?


- Metaverse - ഡിജിറ്റൽ ആർട്ടിന്റെ ഡിജിറ്റൽ ഹോം - ഇവിടെയാണ് NFTകളുടെ ഭാവി




Who Should Attend!

  • NFTയെ കുറിച്ചും അതിനെ പിന്താങ്ങുന്ന സാങ്കേതികവിദ്യയെ കുറിച്ചും അറിയാൻ താല്പര്യമുള്ള ആർക്കും ഉപകാരപ്രദമാവുന്ന തരത്തിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്

TAKE THIS COURSE

Tags

  • NFT (Non-Fungible Tokens)

Subscribers

1051

Lectures

9

TAKE THIS COURSE



Related Courses